പെരുമണ്ണ
24 ഡിസംബർ 2025
കേരള നദുവത്തുൽ മുജാഹിദീൻ മാങ്കാവ് മണ്ഡലം മദ്റസ സർഗമേള സംഘടിപ്പിച്ചു. പുത്തൂർമഠം എ എം യു പി സ്കൂളിലാണ് ഏകദിന പരിപാടി സംഘടിപ്പിച്ചത്. 20 ഓളം മദ്രസകളിൽ നിന്നായി 1063 ത്തോളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
KNA സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ് സുല്ലമി വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗം മുനീർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ
ഇസ്ലാമിക സംഗമ ഗാനം, ഇംഗ്ലീഷ് - അറബി പ്രസംഗങ്ങളടക്കം 68 ഇനങ്ങളിലാണ് മത്സരങ്ങൾ. മത്സരഫലം വരുന്നതിന് അനുസരിച്ച് സമ്മാന വിതരണവും നടക്കുന്നുണ്ട്.
മദ്റസ സർഗമേള ജില്ലാതല മത്സരം ജനവരി 4 ന് കോഴിക്കോട്ട് നടക്കുമെന്നും
സംസ്ഥാന മത്സരം ജനുവരി10 ന് പരപ്പനങ്ങാടിയിൽ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ