പുത്തൂർമഠം.
26 ഡിസംബർ 2025
അന്തരിച്ച സിപിഐ(എം)പുത്തൂർമഠം ലോക്കൽ സെക്രട്ടറി വി. പി.സുരേന്ദ്രന്റെ ഭൗതിക ശരീരം സുരേന്ദ്രൻ്റെ ഭൗതിക ശരീരം പാർട്ടി പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ കുടുംബാംഗങ്ങൾ
കോഴിക്കോട് മെഡിക്കൽ കൊളേജിന് കൈമാറി.
ചികിത്സയിലിരിക്കെ മരണമടഞ്ഞ സഖാവ് സുരേന്ദ്രൻ്റെ മൃതദേഹം വീട്ടിലെ പൊതുദർശനത്തിന് ശേഷമാണ് അനാട്ടമി വിഭാഗത്തിന് കൈമാറിയത്.
ഭാര്യ ടി എം ബിന്ദു (സി പി ഐ (എം ) ഏരിയ കമ്മിറ്റി അംഗം) മകൾ വി പി. നാതാക്ഷ, മകൻ വി പി.പാവേൽ സഹോദരങ്ങളായ വി. പി. വിശ്വനാഥൻ സി പി. ഐ(എം) വള്ളിക്കുന്നു നോർത്ത് ബ്രാഞ്ച് സെക്രട്ടറി, വി.പി.ഗോപിനാഥൻ സി പി ഐ(എം) പന്നിയൂർകുളം ബ്രാഞ്ച് അംഗം, വി.പി.രവീന്ദ്രൻ സി പി ഐ(എം ) കുന്നമംഗലം ഏരിയ കമ്മിറ്റി അംഗം,
വി.പി.ഷാജ്‌കുമാർ സി പി ഐ(എം) പുത്തൂർമഠം എൽ സി അംഗം എന്നിവർ ചേർന്നാണ് മൃതദേഹം മെഡിക്കൽ കൊളേജ് അധികാരികൾക്ക് കൈമാറിയത്.
സി പി ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ്, ജില്ലാകമ്മിറ്റി അംഗം പികെ പ്രേംനാഥ്, ഏരിയ സെക്രട്ടറി പി. ഷൈപ്പു എന്നിവരും ഒപ്പമുണ്ടായിരുന്നു.
ചടങ്ങിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ്, ഏരിയ സെക്രട്ടറി പി ഷൈപ്പു എന്നിവർ സംസാരിച്ചു. പരിപാടിയിൽ നിരവധി രാഷ്ടീയ പാർട്ടി പ്രവർത്തകരും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പങ്കു കൊണ്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ