മാത്തറ
30 ഡിസംബർ 2025
ഒളവണ്ണ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം. ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പരിവാറിൻ്റെ ഒളവണ്ണ യുണിറ്റ് ഭാരവാഹികളാണ് നിവേദനം നൽകിയത്. ഒളവണ്ണ പഞ്ചായത്തിൽ അധികാരമേറ്റ പുതിയ പ്രസിഡൻറ് സുലിന് ആദ്യ ദിനത്തിൽ തന്നെയാണ് പരിവാറിൻ്റെ നിവേദനം. ഒളവണ്ണ പഞ്ചായത്തിൽ നിന്ന് മാത്രം 162 കുട്ടികളുടെ കുടുംബങ്ങൾ പരിവാറിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളവണ്ണ പഞ്ചായത്തിലെ ചേരിപ്പാടത്ത് സ്വകാര്യ കെട്ടിടത്തിലാണ് നിലവിൽ ബഡ്സ് സ്കൂൾ പ്രവർത്തിക്കുന്നത്. മഴക്കാലത്ത് കെട്ടിടം വെള്ളത്തിലാകുന്നതോടെ സ്കൂളിൻ്റെ പ്രവർത്തനം തടസപ്പെടുന്നത് പതിവാണ്.
40 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇവരിൽ 2 പേർ ഒഴികെ എല്ലാവരും 18 വയസിന് മുകളിൽ ഉള്ളവരാണ്.
ഇവർക്കായി ഒരു റീഹാബിലിറ്റേഷൻ സെൻ്റർ വേണമെ ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
2 വർഷങ്ങൾക്ക് മുമ്പ് ഭിന്നശേഷി കുട്ടികൾക്ക് ഇരിങ്ങല്ലൂരിന് സമീപം കെട്ടിടം പണിയാൻ 47സെൻറ് സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും കെട്ടിടത്തിൻ്റെ നിർമ്മാണം തുടങ്ങുന്നതേയുള്ളൂ.
ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ സാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്ന് പ്രസിഡണ്ട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ