കൊയിലാണ്ടി
26 ഡിസംബർ 2025
13 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തമിഴ്‌നാട്ടിലെ കുറുവാ സംഘത്തിനിടയിൽ നിന്ന് സാഹസികമായി കേരളാ പോലിസ്
പിടികൂടി. കോഴിക്കോട്ട് ബന്ധുവീട്ടിൽ താമസിക്കവെ പ്രതി 13 കാരിയെ പീഡിപ്പിച്ച് മുങ്ങുകയായിരുന്നു.
തമിഴ് നാട്ടിലെ തഞ്ചാവൂരില്‍ കുറുവാ സംഘം താമസിക്കുന്ന സ്ഥലത്ത് തിരുട്ട് ഗ്രാമത്തിനടുത്തുള്ള അയ്യാപേട്ടലിംഗ കടിമേടു കോളനിയിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബാലാജിയാണ് പിടിയിലായത്.
വലിയ ചെറുത്തു നില്‍പ്പുണ്ടായെങ്കിലും അയ്യാംപേട്ട ലോക്കല്‍ പൊലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട്ടില്‍ കളവ്, വധശ്രമം ഉള്‍പ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് ബാലാജിയെന്ന് പൊലീസ് പറഞ്ഞു.
കോാഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജുവിന്റെ നിര്‍ദേശപ്രകാരം കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ കെ.സുമിത്ത് കുമാര്‍, എഎസ്‌ഐ സി.എം.സുനില്‍കുമാര്‍, എസ്സിപിഒ വിവേക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ