മാങ്കാവ്
22 ഡിസംബർ 2025
കടുപ്പിനിയിൽ കക്കൂസ് മാലിന്യം പുഴയിൽ തള്ളി.
കടുപ്പിനി പാലത്തിൻ്റെ ഒടുമ്പ്ര സൈഡിലെ കല്ലായി പുഴയോട് ചേർന്നുള്ള തോട്ടിലേക്കാണ് കക്കൂസ് മാലിന്യം തള്ളിയത്. തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്.
ഞായറാഴ്‌ച രാത്രിയിൽ വാഹനത്തിൽ കൊണ്ട് വന്ന് തള്ളിയെന്നാണ് അനുമാനം. അസഹ്യമായ ദുർഗ്ഗന്ധം പ്രദേശത്താകെ പരന്നിട്ടുണ്ട്. നാട്ടുകാരും യാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായി.
പ്രദേശത്ത് മുമ്പും മാലിന്യം തള്ളിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മാലിന്യം ഒഴുക്കുയി വാഹനം കണ്ടെത്താൻ സി സി ടി വിയടക്കം പരിശോധിക്കണമെന്നും വിഷയത്തിൽ അടിയന്തിര നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും
പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ