ഒളവണ്ണ
05 ഡിസംബർ
ഓടിളക്കി വീട്ടിനുള്ളിൽ കയറിയ കള്ളൻ പൊലീസിൻ്റെ പിടിയിലായി.
ഒളവണ്ണ തറയിൽതൊടിത്താഴം പള്ളിപ്പുറായിൽ വീട്ടിൽ മുഹമ്മദ് ഫർഷാദ് (27) ആണ് പിടിയിലായത്.
ഡിസംബർ 4ന് വ്യാഴം പുലർച്ചെ 3:00 മണിയോടെ ഇയാൾ മുഹമ്മദ്ഭാഷയും കുടുംബവും താമസിക്കുന്ന ഒളവണ്ണ ചേറോട്ട് പറമ്പിലെ നെസ്ലിൻ മഹലിൽ ഓട് പൊളിച്ച് കയറുകയായിരുന്നു. വീട്ടുടമസ്ഥന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 2500 രൂപ എടുത്ത സമയം വീട്ടുടമ ഉണർന്നതോടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
തുടർന്ന് നല്ലളം പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി മുഹമ്മദ് ഫർഷാദിനെ പിടിയിലായത്. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് നല്ലളം ഇൻസ്പെക്ടർ എസ്.വി. ബിജു പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ