Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
16 ഡിസംബർ 2025

സർവ്വീസ് റോഡരികിലെ ഫൂട്പാത്ത് പൊളിച്ച് പാർക്കിംഗ് ഒരുക്കി. പരാതി ഉയർന്നതോടെ ദേശീയ പാത നിർമ്മാണ കരാർ കമ്പനി സ്ഥലത്ത് വീണ്ടും നടപ്പാതയൊരുക്കി. 
പന്തീരങ്കാവിനു സമീപം ലാപ്പ് 47 എന്ന കാർ കമ്പനിയടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുമ്പിലെ നടപ്പാതയാണ് പൊളിച്ച് നീക്കി പ്രവേശന സൗകര്യം ഒരുക്കിയത്. തുടർന്ന് നടപ്പാതയിലടക്കം വിവിധ വാഹനങ്ങൾ പാർക്കു ചെയ്യുന്ന അവസ്ഥയുണ്ടായി. 
തുടർന്ന് പരാതിയെത്തിയതോടെ കരാർ കമ്പനി സ്ഥലത്തെ നടപ്പാത പുനർനിർമ്മിക്കുകയായിരുന്നു.
 ദേശീയപാത അതോറിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടപ്പാത പൊളിച്ച് നീക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ പലയിടങ്ങളിലും നിർമ്മാണ കമ്പനി കെട്ടിട ഉടമകളുമായി ഒത്തുകളി തുടരുകയാണ്. പന്തീരാങ്കവിലെ ആസ്റ്റൻ ആശുപത്രി കെട്ടിടത്തിലേക്ക് സർവ്വീസ് റോഡിൽ നിർമ്മിച്ച റാമ്പും പന്തീരങ്കാവ് ജംഗ്ഷനിൽ കിഴക്ക് ഭാഗത്ത് ദേശീയപാത കയ്യേറി നിർമ്മിച്ച കെട്ടിട ഭാഗവും പൊളിച്ച് നീക്കാൻ ഇതുവരെയും  നടപടി ഉണ്ടായിട്ടില്ല.
ഇത്തരക്കാർക്ക് നിർമ്മാണ കമ്പനിയും സർക്കാർ ഉദ്യോഗസ്ഥരും സംരക്ഷണം നൽകുകയാണെന്ന ആക്ഷേപവും ശക്തമാണ്.

Post a Comment