പന്തീരങ്കാവ്
22 ഡിസംബർ 2025
ദേശീയപാതയിലെ ബസ്സ് സ്റ്റോപ്പ് അപകടം ക്ഷണിച്ച് വരുത്തുന്നു.ദേശീയപാത യാഥാർത്ഥ്യമായതോടെ പ്രധാന പാതയിൽ ആറ് വരികളിലാണ്
വാഹനങ്ങൾ പായുന്നത്. ആറ് വരി
പാതയിൽ ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ല. സർവ്വീസ് റോഡിലാണ്
യാത്രക്കാർക്കായി ബസ്സ് സ്റ്റോപ്പുകൾ ഒരുക്കിയിട്ടുള്ളത്. എന്നാൽ പല സ്ഥലങ്ങളിലും ആറുവരിപ്പാതയിൽ ആളുകളെ ഇറക്കുന്നതും കയറ്റുന്നതും പതിവ് കാഴ്ച്ചയായിട്ടുണ്ട്. ദേശീയപാതയിൽ അറപ്പുഴ പാലത്തിനു സമീപം നിരവധി അപകടങ്ങൾ ഉണ്ടായ സ്ഥലമാണ്. റോഡിൻ്റെ കിഴക്ക് ഭാഗം മണക്കടവ് റോഡ് ജംഗ്ഷനിൽ സർവ്വീസ് റോഡ് പൂർത്തിയാകാത്തത് കാരണം പ്രധാന പാതയിലാണ് ഇപ്പോൾ യാത്രക്കാർ കയറുന്നതും ഇറങ്ങുന്നത്.
ഇതു വഴി ഇരു ഭാഗത്തേക്കും സ്കൂൾ കുട്ടികളടക്കം റോഡ് മുറിച്ച് കടക്കുന്ന കാഴ്ച ഭയപ്പെടുത്തുന്നതാണ്.
ആറ് വരികളിലായി ശരവേഗം പായുന്ന വാഹനങ്ങൾക്കിടയിലൂടെ മറുപുറം എത്തുന്നത് ഒരു മരണക്കളി തന്നെയാണ്. റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്ത് ബസ്സുകൾ ആളെ ഇറക്കുന്നതും കയറ്റുന്നതും പതിവായിട്ടുമുണ്ട്.
ബസ്സുകൾ ഇവിടെ നിർത്തുന്നത് പൊലീസ് ഇടപെട്ട് തടയണം. ദേശീയപാതയിലെ ഡിവൈഡറിലെ വിടവ് അടക്കാനും നടപടി വേണം. ഈ ഭാഗത്ത് ഇരു ഭാഗത്തും 200 മീറ്റർ 300 മീറ്റർ അകലെയായി അണ്ടർപ്പാസുകൾ ഉണ്ട്. ബസ്സുകൾ സർവ്വീസ് സർവ്വീസ് റോഡിൽ തന്നെ നിർത്തട്ടെ. കുട്ടികളെ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്ന് ബോധവത്കരിക്കണം.
ദേശീയപാത മുറിച്ച് കടക്കുമ്പോൾ അപകടത്തിൽപെട്ടാൽ നിരവധി വാഹനങ്ങൾ കയറിയിറങ്ങി ജീവൻ നഷ്ടമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ