പന്തീരങ്കാവ്
31 ഡിസംബർ 2025
ഡിസംബം 31 ന് രാവിലെ 9 മണിക്ക് പന്തീരങ്കാവ് ടോൾ പ്ലാസയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു.
ഈ വിഷയത്തിൽ രണ്ടാം ഘട്ട പ്രതിഷേധ പരിപാടിയിലേക്കാണ് കോൺഗ്രസ്സ് കടക്കുന്നത്. പ്രദേശവാസികളെ ടോളിൽ നിന്ന് ഒഴിവാക്കുക, സർവ്വീസ് റോഡ് നിർമ്മാണം പൂർത്തീകരിക്കുക, നടപ്പാത നിർമ്മാണം പൂർത്തീകരിക്കുക, സർവ്വീസ് റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് ജനകീയ പ്രതിഷേധം നടത്തുന്നത്. ഒളവണ്ണ, പന്തീരങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധം ഡി സി സി പ്രസിഡൻ്റ് അഡ്വ.കെ.പ്രവീൺ കുമാർ ഉത്ഘാടനം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ