കോഴിക്കോട്
2 ജനുവരി 2026
മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനപദ്ധതിയിൽ പ്രവേശനം നേടാം.
കേന്ദ്ര വനം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം യുവതലമുറക്ക് വന-പരിസ്ഥിതി മേഖലകളിൽ മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന
ഹരിത നൈപുണ്യ വികസന പരിശീലന പദ്ധതിയുടെ ഭാഗമായി കുളവാഴ കൊണ്ടുള്ള മൂല്യവർദ്ധിത കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനമാണ് ആരംഭിക്കുന്നത്.
കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസിൽ ആണ് പരിശീലനം. 55 പ്രവൃത്തി ദിവസങ്ങളാണ് പരിശീലന കാലയളവ്. പത്താം ക്ലാസ് പാസ്സ്, ഏതെങ്കിലും കരകൗശല വ്യവസായത്തിൽ 2 വർഷത്തെ പ്രവർത്തി പരിചയം, പ്ലസ് ടൂ പാസ്സ്, NSQF ലെവൽ 3.0/3.5 തത്തുല്ല്യ യോഗ്യത, ഒന്നര വർഷം മുതൽ മൂന്ന് വർഷം വരെ പ്രവൃത്തി പരിയം എന്നിവയെല്ലാം യോഗ്യതയായി പരിഗണിക്കും. താൽപര്യമുള്ളവർ https://shorturl.at/ybS6J എന്ന ലിങ്ക് വഴി അപേക്ഷ പൂരിപ്പിച്ച് സ്കാൻ ചെയ്ത പകർപ്പ് gsdpkerala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.
2026 ജനുവരി 9 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി.
കൂടുതൽ വിവരങ്ങൾക്കായി 0471-
2548 210 എന്ന നമ്പറിൽ ഓഫീസ് സമയത്ത് വിളിക്കാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ