Header Ads Widget

Responsive Advertisement
ഇരിങ്ങല്ലൂർ 
03 ജനുവരി 2026
ദേശീയപാത 66 ൽ മുന്നല്ലേരി മുതൽ ഹൈലൈറ്റ് ജംഗ്ഷൻ വരെയുള്ള സർവ്വീസ് റോഡിൻ്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. ഇരിങ്ങല്ലൂർ - പാലാഴി റോഡ് ദേശീയ പാതയിൽ പ്രവേശിക്കുന്ന സ്ഥലത്താണ് പ്രവർത്തി ആരംഭിച്ചത്. ഇവിടെ നിന്നും ഏതാണ്ട് നൂറ് മീറ്ററോളം നീളത്തിൽ സർവ്വീസ് റോഡ് നിർമ്മിക്കാനുണ്ട്. 
ഏറെ ഉയരമുള്ള ഈ ഭാഗത്ത് ശക്തമായ മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് സർവ്വീസ് റോഡ് പ്രവർത്തി മടങ്ങിയത്.
ഇടിച്ചിലുണ്ടായ ഭാഗത്ത് സംരക്ഷണ കവചം നിർമ്മിച്ചതോടെ ഈ ഭാത്ത് പ്രധാന പാതയിലും രണ്ട് വരി മാത്രമാണ് ഉപയോഗത്തിലുള്ളത്. 
സർവ്വീസ് റോഡുകൾ പലയിടങ്ങളിലും പൂർത്തിയാത്ത അവസ്ഥ തുടരവേ
ദേശീയപാതയിൽ ടോൾ പിരിക്കൽ ആരംഭിക്കുന്നതിന് എതിരെ വലിയ ജന രോഷമാണ് ഉയർന്നിട്ടുള്ളത്. ടോൾ പ്ലാസയിൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ രണ്ട് തവണ ജനകീയ പ്രതിഷേധവും സി പി എം ൻ്റെ നേതൃത്വത്തിൽ ഹൈലൈറ്റ് ജംഗ്ഷനിൽ സായാഹ്ന ധർണയും നടത്തിയിരുന്നു.

Post a Comment