Header Ads Widget

Responsive Advertisement
കോഴിക്കോട്
5 ജനുവരി 2026

കോഴിക്കോട്ട് വാഹന അപകടത്തിൽ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം കോവൂർ ഇരിങ്ങാടൻ പള്ളിയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ വയനാട് പുൽപ്പള്ളി വേലിയമ്പം സ്വദേശി അഖിൽകൃഷ്ണൻ (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.  
മൈസൂരിൽ നിന്നും കോഴിക്കോട് ബീവറേജിലേക്ക് മദ്യവുമായി വന്ന ലോറിഎതിർ ദിശയിൽ നിന്നുമെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയെ തുടർന്ന് നിയന്ത്രണം വിട്ട ലോറി റോഡരികിലെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു. 
വെള്ളിമാടുകുന്ന് ഫയർ യൂണിറ്റ് അംഗങ്ങൾ എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ച് മാറ്റിയാണ്  ഡ്രൈവറെ പുറത്തെടുത്തത്.
ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു
എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അപകടത്തെ തുടർന്ന് ഇരിങ്ങാടൻ പള്ളി വെള്ളിമാടുകുന്ന് റോഡിൽ ലോറിയിൽ ഉണ്ടായിരുന്ന
മദ്യക്കുപ്പികൾ ചിതറി തെറിച്ച് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു.
 ഫയർ യൂണിറ്റ് അംഗങ്ങൾ ചേർന്ന് റോഡിൽ ഭീഷണി ഉയർത്തിയ കുപ്പി ചില്ലുകൾ ഏറെനേരം പരിശ്രമിച്ച് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല.
ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment