കുന്നത്തുപാലം
08 ജനുവരി 2026
ഒളവണ്ണക്ക് സമീപം കമ്പിളിപ്പറമ്പ് റോഡ് ജംഗ്ഷനിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് വൈദ്യുതികാൽ തകർന്നു. വൈകീട്ട് 3 മണിയോടെയാണ് അപകടം.
ഒളവണ്ണ നല്ലളം റോഡിലൂടെ എത്തിയ ലോറിക്ക് കമ്പിളിപ്പറമ്പ് റോഡിലേക്കാണ് പോകേണ്ടിയിരുന്നത്. എന്നാൽ അല്പദൂരം മുമ്പോട്ട് പോയ ശേഷമാണ്
ഡ്രൈവർക്ക് വഴി മനസിലായത്.
തുടർന്ന് പിറകോട്ട് എടുത്ത ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ
ആഘാതത്തിൽ ഹൈടെൻഷൻ ലൈൻ കടന്നുപോകുന്ന വൈദ്യുതി പോസ്റ്റ് റോഡിലേക്ക് തകർന്ന് വീണു. ഏറെ തിരക്കുള്ള ഈ റോഡിലൂടെ അപകട
സമയത്ത് വാഹനങ്ങൾ ഒന്നും കടന്നു വരാഞ്ഞതും വൈദ്യുതി നിലച്ചതും വലിയ അപകടമാണ് ഒഴിവാക്കി.
വൈദ്യുതി ലൈൻ റോഡിലേക്ക്
വീണതോടെ പ്രദേശത്തെ കേബിൾ നറ്റ് വർക്ക് ഇൻറർനെറ്റ് സംവിധാനങ്ങൾ തകരാലായി. ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. പന്തീരാങ്കാവിൽ നിന്നും കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി
വൈദ്യുതി ലൈനുകൾ റോഡിൽ നിന്നും നീക്കം ചെയ്തശേഷമാണ്
ഗതാഗതം പുനസ്ഥാപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ