Header Ads Widget

Responsive Advertisement
കോഴിക്കോട്
06 ജനുവരി 2026

കോഴിക്കോട് ഗോവിന്ദപുരത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും നാദാപുരം വാണിമേൽ സ്വദേശി ഷമീർ ചേലൻ കണ്ടി(38) ആണ് പൊലീസിൻ്റെ പിടിയിലായത്. 
കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും മെഡിക്കൽ കോളേജ് എസ് ഐ അരുണിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 710 ഗ്രാം എം ഡി എം എ യാണ് പോലീസ് കണ്ടെടുത്തത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് 
വിപണിയിൽ  25 ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.

കണ്ണൂരിൽ നിന്നും വലിയ അളവിൽ മയക്കുമരുന്ന് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് ചില്ലറ വില്പന നടത്തി വരുന്നതാണ് ഇയാളുടെ രീതി.  17 വർഷത്തോളം വിദേശത്ത് ജോലിചെയ്ത് ആറുമാസം മുമ്പാണ് ലീവിനായി  ഇയാൾ  നാട്ടിൽ എത്തിയത്. നിലവിൽ ഭാര്യവീടായ പാലാഴിയിലാണ് ഇയാൾ താമസിക്കുന്നത്. ഹൈലൈറ്റ് മാൾ, പന്തീരങ്കാവ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് വലിയ അളവിൽ ലഹരി വില്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഇയാളെ ഡാൻസാഫ്  നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾക്ക് ലഹരി എത്തിച്ചു നൽകുന്നവരെ കുറിച്ചും വിൽപ്പന നടത്തിയവരെ കുറച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചുവരുന്നതായി മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. 
ഡാൻസാഫ് എസ് ഐ മനോജ് ഇടയടത്ത്, എ എസ് ഐ അഖിലേഷ് കെ, എസ് സി പി ഓ സുനോജ്, ലതീഷ്, സരുൺകുമാർ, ശ്രീശാന്ത്, അതുൽ,തൗഫീഖ്,ദിനീഷ്, മഷ്‌ഹൂർ മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ് സി പി ഒ വിനോദ് കുമാർ, നവഗീത്, സഞ്ജയ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Post a Comment