Header Ads Widget

Responsive Advertisement
എറണാകുളം
07 ജനുവരി 2026

പ്രൊഫസ്സർ വൈരേലിൽ കരുണാകരമേനോൻ അവാർഡ് ഏറ്റുവാങ്ങി മഠത്തിൽ അബ്ദുൾ അസീസ്. തൃപ്പൂണിത്തറ അഭയം ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ എറണാകുളം ഗവ: മെഡിക്കൽ കൊളേജ് പ്രിൻസിപ്പാൾ ഡോക്ടർ എസ് എസ് മിനിയാണ് അവാർഡ് കൈമാറിയത്.
മഹാരാജാസ് കോളേജിലെ മുൻ പ്രൊഫസസറും, പ്രമുഖ ഗണിതശാസ്ത്ര പണ്ഡിതനും, അറിയപ്പെട്ടിരുന്ന
ജീവകാരുണ്യ പ്രവർത്തകനും, തൃപ്പൂണിത്തുറയിലെ സന്നദ്ധ സേവന സംഘടനയായ അഭയത്തിന്റെ സ്ഥാപകനുമായിരുന്ന പ്രൊഫസർ വൈരേലിൽ കരുണാകര മേനോന്റെ
സ്മരണാർത്ഥം മികച്ച സാമൂഹ്യ പ്രവർത്തകർക്ക് സമ്മാനിക്കുന്നതാണ് ഈ പുരസ്കാരം. 
കരുണാകരമേനോൻ്റെ 29-മത് ചരമവാർഷികത്തോടനുബന്ധിച്ച് ജനുവരി 5ന് സംഘടിപ്പിച്ച അനുസ്മണ ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ജീവകാരുണ്യ പ്രവർത്തകൻ കോഴിക്കോട് ഒളവണ്ണ സ്വദേശി മഠത്തിൽ അബ്ദുൾ അസീസ്, വയനാട്ടിലെ ആദിവാസി മേഘലകളിൽ സൗജന്യ സേവനം നടത്തിവരുന്ന
തൃപ്പൂണിത്തറയിലെ ഡോക്ടർ.സലീല മുല്ലൻ എന്നിവരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്.  ആയിരം ദിവസങ്ങൾ കൊണ്ട് ആയിരം പാട്ടുകൾ പാടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് റെക്കോർഡിട്ട അഭയം മെമ്പറും വീഡിയോ ഗ്രാഫറുമായ പി ജി
ശ്യാമളനെ ചടങ്ങിൽ ആദരിച്ചു.
അനുസ്മരണ സമ്മേളനം ശ്രീ.കെ. ബാബു.എം.എൽ എ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എസ്.മിനി അവാർഡുകൾ സമർപ്പിച്ചു.
മുനിസിപ്പൽ ചെയർമാൻ പി.എൽ ബാബു, കൗൺസിലർ സാവിത്രി നരസിംഹറാവു, ടി.സി.ഷിബു, ഇ.എസ്. രാകേഷ് പൈ, ടി.എസ്.നായർ, എം. ബാലകൃഷ്ണൻ, കെ.കെ. രാമചന്ദ്രൻ, ടി. മുരളീധരൻ, പി.എൻ. സുരേന്ദ്രൻ, പി.എസ്. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.

.

Post a Comment