Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
07 ജൂൺ 2025

പന്തീരങ്കാവ് സർവ്വീസ് സഹകരണ ബാങ്ക്
ഇനി ഞായറാഴ്ച്ചയും പ്രവർത്തിക്കും. പന്തീരങ്കാവ് എ യു പി സ്കൂളിൽ ജൂൺ 8 ന് ഞായറാഴ്ചാ നടക്കുന്ന ചടങ്ങിൽ എം.കെ.രാഘവൻ എം പി  ഉത്ഘാടനം നിർവ്വഹിക്കും.
രാവിലെ 11 മണിയോടെ ഉത്ഘാഘാട പരിപാടിക്ക് തുടക്കമാകും.
ബാങ്ക് പ്രസിഡണ്ട് വി എം മധുസൂധനൻ, യൂണിറ്റ് ഇൻസ്പക്ടർ കെ.ബബിത് തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ മെമ്പർമാരുടെ കുട്ടികളെ അനുമോദിക്കും.

പന്തീരങ്കാവ് സർവ്വീസ് സഹകരണ ബാങ്കിന് പന്തീരങ്കാവിലും  മണക്കടവിലുമാണ് ഓഫീസുകളുള്ളത്.
ഇതിൽ പന്തീരങ്കാവിലെ പ്രധാന ഓഫീസിലാണ് ഞായറാഴ്ചയും സേവനം നൽകുന്നത്. രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണി വരെ എല്ലാ സേവനങ്ങളും ലഭ്യമാകുമെന്നും  ഇടപാടുകാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ ലക്ഷ്യമിട്ടാണ് പുതിയ സജ്ജീകരണം
എന്നും ബാങ്ക് പ്രസിഡണ്ട് വ്യക്തമാക്കി.

Post a Comment