കോഴിക്കോട്
07 ജൂൺ 2025
പി എം കേളുകുട്ടി മേസ്തിരിയെ കോഴിക്കോട് പൗരാവലി ആദരിക്കുന്നു. ചടങ്ങിൽ പ്രധമ MBT നന്മ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും.
ജൂൺ 15ന് ഞായറാഴ്ച വൈകീട്ട് കോവൂരിലെ പി കൃഷ്ണപ്പിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടക്കുക. സമൂഹത്തിൻ്റെ വിവിധ മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
കേവലം കൂലിപ്പണിക്കാരൻ എന്ന നിലയിൽ നിന്നും പേരുകേട്ട ബിൽഡർ ആയി വളർന്ന വ്യക്തിയാണ് പി എം കെ എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോഴിക്കോട് പയ്യടി മീത്തൽ സ്വദേശിയായ .പി.എം കേളുക്കുട്ടി.
നിരവധി തൊഴിൽ ചെയ്ത അദ്ദേഹം കെട്ടിട നിർമ്മാണമേഘലയിൽ തൊഴിലെടുന്നു. തുടർന്ന് കരാറുകാരൻ്റെ സഹായി. തുടർന്ന് ഉപകരാറുകാരൻ. സമയബന്ധിതമായി കുറ്റമറ്റ പ്രവൃത്തിയിലൂടെ വിശ്വാസ്യത നേടയിയ കേളുക്കുട്ടി പിന്നീട് സ്വന്തം നിലയിൽ നിർമ്മാണ കരാറുകൾ തുടങ്ങിയതോടെ കേളു കുട്ടി മേസ്തിരിയായി. പിന്നീട് പി എം കൺസ്ട്രക്ഷൻ എന്ന കമ്പനി സ്ഥാപിച്ച് ലോകമറിയുന്ന ബിൽഡർ എന്ന നിലയിലേക്ക് വളർന്നു.
ഉയരത്തിലേക്കുള്ള തൻ്റെ വളർച്ച തൻ്റെ നാടിൻ്റെ കൂടി വളർച്ചയാകാൻ ആഗ്രഹിച്ച അദ്ദേഹത്തിനു കീഴിൽ ഇപ്പോൾ 25000 -ഓളം തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ട്. 87-ാം വയസിലും തൊഴിലാളികളെ ചേർത്തു പിടിച്ച് കൊണ്ട് പുതിയ നാടിൻ്റെ സ്വപ്ന പദ്ധതികൾ കെട്ടിപ്പടുക്കുകയാണ് അദ്ദേഹം.
നാടിൻ്റെ വികസന കാര്യത്തിൽ ഒപ്പം നിൽകുന്ന അദ്ദേഹം പാവപ്പെട്ടവരുടെ അറിയപ്പെടുന്ന അത്താണി കൂടിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ