കോഴിക്കോട്
03 ജൂൺ 2025
സേവ് എനർജി സേവ് കേരള കാമ്പയിനിൻ്റെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ ഊർജ്ജ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് പരിപാടി ഉത്ഘാടനം ചെയ്തു.
വിശ്വ ശാന്തി ഫൗണ്ടേഷൻ, ഹരിത കേരള മിഷൻ, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ എന്നിവർ സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ഉഷ അധ്യക്ഷയായി.അസി.സെക്രട്ടറി എൻ സുരേഷ് കുമാർ, പി.ടി.പ്രസാദ്, ഉണ്ണിമായ മനോഹരൻ, ടി.പി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ