03 ഒക്ടോബർ 2025
ദേശീയപാതയിലെ സർവീസ് റോഡ് വിഷയത്തിൽ സി പി ഐ എം ഇരിങ്ങല്ലൂർ ലോക്കൽ കമ്മറ്റി
സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഇരിങ്ങല്ലൂർ മെട്രോ ആശുപത്രി മുതൽ ഹൈലൈറ്റ് ജംഗ്ഷൻ വരെയുള്ള സർവ്വീസ് റോഡ് ഉടൻ നിർമ്മിക്കുക, കൂടത്തും പാറയിലെ ടോൾ പ്ലാസക്ക് ഇരുവശത്തുമുള്ള സ്ലിപ്പ് റോഡിൻ്റെ വീതി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് ധർണ്ണ സംഘടിപ്പിച്ചത്.
വൈകീട്ട് 6.30 ഓടെ ഹൈലൈറ്റ് ജംഗ്ഷനിൽ നടത്തിയ ധർണ്ണ സി പി ഐ എം സൗത്ത് ഏരിയാ കമ്മറ്റി സെക്രട്ടറി കെ. ബൈജു ഉത്ഘാടനം ചെയ്തു. വിഷയത്തിൽ അടിയന്തിര നടപടിയെടുക്കണമെന്ന് ദേശീയപാതാ അതോറിറ്റിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
സി പി ഐ എം ഇരിങ്ങല്ലൂർ ലോക്കൽ സെക്രട്ടറി എം.എം.സുബീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയാ കമ്മറ്റി അംഗം വി ശ്രീജ അദ്യക്ഷയായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ