ഒളവണ്ണ
05 ഒക്ടോബർ 2025
ഇരിങ്ങല്ലൂരിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടര വയസ്സ് കാരന്
തെരുവ് നായയുടെ ആക്രമണത്തിൽ സാരമായ പരുക്കേറ്റു.
ഇരിങ്ങല്ലൂർ കരുവാത്ത് മീത്തൽ ജാഫറിന്റെ മകൻ മുഹമ്മദ് അസ്ഹബിനാണ് തെരുവ് നായയുടെ കടിയേറ്റത്.
ശനിയാഴ്ച രാവിലെ 10.45 ഓടെ
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ഓടിവന്ന് ആക്രമിക്കുകയായിരുന്നു.
വലത് കൈത്തണ്ടയിലും ചുമലിലും
മുഖത്തിന്റെ വലതുഭാഗത്തും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കൈത്തണ്ടയിൽ ആഴമുളള മുറിവാണ്.
വീട്ടിലുള്ളവർ ഓടിയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
പരിക്കേറ്റ മുഹമ്മദ് അസ്ഹബിനെ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പ്രദേശത്തെ കാടുമൂടിയ പറമ്പിലും പകൽ സമയം ആളില്ലാത്ത വീട്ടുമുറ്റങ്ങളിലും തെരുവ് നായകൾ തമ്പടിച്ച പതിനഞ്ചോളം നായ്ക്കളും അഞ്ച് നായ് കുട്ടികളും കാരണം പുറത്തിറങ്ങൾ പറ്റാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ '
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ