Header Ads Widget

Responsive Advertisement
മാത്തറ
06 ഒക്ടാബർ 2025

കോഴിക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌  ഭിന്നശേഷി - വയോജന കലോത്സവം നടത്തി. ശലഭോത്സവം,  സാന്ധ്യ ശോഭ എന്നീ പേരുകളിട്ട പരിപാടികളുടെ ഭാഗമായി രാവിലെ ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉച്ചക്ക് ശേഷമാണ് വയോജനങ്ങളുടെ കലാപരിപാടികൾ നടന്നത്. ഒപ്പനയും ഡാൻസും പാട്ടുകളുമായി വയോജനങ്ങൾ ആടിത്തിമർത്തു.
മാത്തറ ബ്ലോക് ഓഫീസ് കോമ്പൗണ്ടിലാണ് സ്റ്റേജ് ഒരുക്കിയത്.
വയോജനങ്ങളും ജനപ്രതിനിധികളും ഒന്നിച്ച് ചേർന്ന സാൻസോടെയാണ്  പരിപാടി സമാപിച്ചത്.
ഒക്ടോബർ 4ന് ശനിയാഴ്ച സംഘടിപ്പിച്ച പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌  പ്രസിഡണ്ട്‌  ടി. കെ.ഷൈലജ ടീച്ചർ ഉത്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ സൈതാലി  പിഎ അധ്യക്ഷനായ ചടങ്ങിൽ  രവീന്ദ്രൻ പറശ്ശേരി, സി ഡി പി ഒ ഹസീന,
ബ്ലോക്ക്‌ മെമ്പർ സജിത പൂക്കാടൻ, സുജിത് കാഞ്ഞോളി, പത്മലോചനൻ, ബ്ലോക്ക്‌ സെക്രട്ടറി     സ്വൊപ്നേഷ്, സിന്ധു പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment