പന്തീരാങ്കാവ്
8 ഒക്ടോബർ 2025
ഒളവണ്ണയിലെ ഹരിത കർമസേന അംഗങ്ങൾ ആകാശ യാത്രയെന്ന സ്വപ്നം യാഥാർഥ്യമാക്കി.
മാലിന്യ സംസ്‌കരണ രംഗത്ത് സേവനം നടത്തുന്ന ഹരിത കർമ്മ സേനക്കായി ഗ്രാമപഞ്ചാത്തിൻ്റെ നേതൃത്വത്തിലാണ് ആകാശയാത്ര സംഘടിപ്പിച്ചത്. 40 പേർ ആണ് യാത്രയിൽ ഉണ്ടായിരുന്നത്.
കോഴിക്കോട് കരിപ്പൂരിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ ആയിരുന്നു യാത്ര.
കൊച്ചിയിൽ മെട്രോ റെയിൽ, വാട്ടർ മെട്രോ എന്നിവയിലൂടെയും ഹിൽ പാലസ്, മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സംഘം സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. ശാരുതി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാബുരാജൻ പി., സിന്ധു എം,മെമ്പർ ജയദേവൻ വി, ഹെൽത്ത് ഇൻസ്‌പെക്ടർ ഫസ്ന എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
ഗ്രാമ പഞ്ചായത്ത് യോജനങ്ങളുടെ
വിമാനയാത്ര നേരത്തേ നേരത്തേ
നടത്തിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ