07 ഒക്ടോബർ 2025
പാലത്തിലെ നടപ്പാത നവീകരണത്തിന് ഭാഗമായി നീക്കം ചെയ്യുന്ന മണ്ണ് പുഴയിലേക്ക് തള്ളുന്നു. ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ കുന്നത്തുപാലത്തുള്ള
പാലത്തിലാണ് പ്രവർത്തികൾ നടക്കുന്നത്. പാലത്തിലെ നടപ്പാതയാണ് നവീകരിക്കുന്നത്. നടപ്പാതയിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളിലൂടെയുള്ള യാത്ര അസാധ്യമായതോടെയാണ് പ്രവർത്തി ആരംഭിച്ചത്.
ഒരു വശത്തെ സ്ലാബുകൾ പൂർണമായും നീക്കം ചെയ്തു കഴിഞ്ഞു. ഇതിനടിയിലെ മണ്ണ് മുഴുവനായും കല്ലായി പുഴ (മാമ്പുഴ)
യിലേക്ക് ആണ് തള്ളിയത്. ചുരുങ്ങിയത് രണ്ട് ലോഡ് മണ്ണ് എങ്കിലും ഇതുവരെയും പുഴയി eലക്ക് തള്ളിയിട്ടുണ്ടാകും.
പുഴ സംരക്ഷണ പദ്ധതികൾ വഴി കോടികൾ വെള്ളത്താലൊഴുക്കിയ ശേഷമാണ് അതേ പുഴയിലേക്ക് മണ്ണ് തള്ളുന്നത്.
പ്രവർത്തി ഏറ്റെടുത്തവർക്കെതിരെയും പ്രവർത്തിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങൾക്ക് എതിരെയും ഉടൻ പരാതി നൽകുമെന്ന് കേരള നദീസംരക്ഷണ സമിതിയും ലീഗൽ ലിറ്ററസി മിഷൻ കോഴിക്കോട് ഘടകവും നാട്ടുവാർത്തയോട് പ്രതികരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ