Header Ads Widget

Responsive Advertisement

താമരശ്ശേരി

08 ഒക്ടോബർ 2025 

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിന് തലക്ക് വെട്ടേറ്റു. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച കുട്ടിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന്  ആരോപിച്ചാണ് അക്രമണം. സനൂപ് ഇപ്പാൾ പൊലീസ് കസ്റ്റഡിയിലാണ്.

തലക്ക് ഗുരുതര പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റി.

പനി ബാധിച്ച കുട്ടിയെ പിതാവ്  താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആണ് ആദ്യം എത്തിച്ചത്.എന്നാൽ കുട്ടിക്ക് അസുഖം കൂടിയതിനെ തുടര്‍ന്ന്  മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തെങ്കിലും അവിടെ എത്തുന്നതിന് മുമ്പ്  അനയ (9) മരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.


Post a Comment